08:03pm 29 September 2026
NEWS
മലബാർ മേഖലയിലെ ആദ്യ ലത്തീൻ അതിരൂപതയായി കോഴിക്കോട്
12/04/2025  06:44 PM IST
nila
മലബാർ മേഖലയിലെ ആദ്യ ലത്തീൻ അതിരൂപതയായി കോഴിക്കോട്

കോഴിക്കോട് രൂപതയെ അതിരൂപതയായി പ്രഖ്യാപിച്ചതോടെ  സുൽത്താൻ പേട്ട്, കണ്ണൂർ രൂപതകളുടെ പ്രവർത്തനം കോഴിക്കോട് അതിരൂപതയുടെ കീഴിലാകും. മലബാർ മേഖലയിലെ ആദ്യ ലത്തീൻ അതിരൂപതയാണ് കോഴിക്കോട്. രൂപത ബിഷപ്പ് ഡോക്ടർ വർ​ഗീസ് ചക്കാലക്കലാണ് അതിരൂപതയുടെ ആദ്യ ആർച്ച് ബിഷപ്പ്. 

കോഴിക്കോടും വത്തിക്കാനിലും ഒരേ സമയമായിരുന്നു കോഴിക്കോട് അതിരൂപതയുടെ പ്രഖ്യാപനങ്ങൾ. തലശേരി രൂപത ബിഷപ് ജോസഫ് പാംപ്ലാനി വത്തിക്കാനിൽ നിന്നുള്ള പ്രഖ്യാപനം നടത്തി. ഓശാന ഞായർ സമ്മാനമാണിതെന്ന് അദ്ദേഹം പറഞ്ഞു. 102 വർഷം പിന്നിടുമ്പോഴാണ് കോഴിക്കോട് രൂപത അതിരൂപതയാവുന്നത്. ഇതോടെ ലത്തീൻ സഭക്ക് മൂന്ന് അതിരൂപതകളായി. വരാപ്പുഴ, തിരുവനന്തപുരം എന്നിവയായിരുന്നു മുൻപ് ഉണ്ടായ ലത്തീൻ അതിരൂപതകൾ.

തൃശൂർ മാള സ്വദേശിയാണ്  കോഴിക്കോട് അതിരൂപതയുടെ ആദ്യ ആർച്ച് ബിഷപ്പ് ആയ ഡോക്ടർ വർഗ്ഗീസ് ചക്കാലക്കൽ. 2012 ലാണ് കോഴിക്കോട് രൂപതയുടെ ബിഷപ്പായി ഡോ. വർഗ്ഗീസ് ചക്കാലക്കൽ അധികാരമേറ്റത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img